എന്നുള്ളം
അശ്വതി.എം 9 ബി
എന്നുമെന്നോര്‍മയിലണയാത്ത
നെയ്ത്തിരി സ്നേഹമാണച്ഛന്‍
എന്നുമെനിക്കു തണലായി
നില്‍പ്പതും എന്‍ അച്ഛന്‍
എന്നെ ശകാരിച്ചു തല്ലുമ്പൊഴും
ഞാനറിയാതെ കണ്‍ നിറക്കു-
മെന്നച്ഛനെ കണ്ടു നില്‍പതുംഞാന്‍
അച്ഛന്‍ കരയുന്നതെപ്പൊഴൊ
അപ്പൊഴായ് എന്‍ മനമുരുകി
എനിക്കെത്രയോ ഇഷ്ടമാണെന്നച്ഛനെ-
യിതിലിന്നു മെന്നോര്‍മയില-
ണയാത്ത നെയ്ത്തിരിപോല്‍
സ്നേഹത്തിന്‍ ദീപമാണച്ഛന്‍
നെയ്ത്തിരി സ്നേഹമാണെനിക്കച്ഛന്‍.
No comments:
Post a Comment